മുനമ്പം: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി നീട്ടി

Justice

തിരുവനന്തപുരം: മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി നീട്ടി. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്.Justice

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ നിയോ​ഗിച്ചത്. മൂന്ന് മാസമായിരുന്നു കമ്മീഷന്റെ കാലാവധി. അത് ഇന്ന് അവസാനിക്കുകയാണ്. റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *