ഏറ്റെടുക്കാൻ ആളില്ലാത്ത മലപ്പുറം സ്വദേശിയുടെ മയ്യത്ത് സംസ്കരിക്കാൻ ഒമാനിലെത്തി മുനവ്വറലി ശിഹാബ് തങ്ങൾ
ഏറ്റെടുക്കാൻ കുടുംബം ഇല്ലാതെ ഒമാനില്‍ ജയിലില്‍ മരിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ (51) ഖബറടക്കത്തിന് നേതൃത്വം നൽകാൻ ഒമാനിലെത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അബ്ദുല്‍ റസാഖ് ജയിലിൽ വച്ച് മരണപ്പെട്ടതിനാൽ മൃതദേഹം ഏറ്റെടുക്കലിന് ചില നിയമപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങള്‍ പൊലീസ് ആസ്ഥാനതെത്തി റസാഖിന്റെ ശരീരം ഏറ്റുവാങ്ങി. തുടർന്ന് പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.Munawwarali Shihab Thangal
മയ്യത്ത് മറവ് ചെയ്യുന്നതിനുള്ള നിർദ്ദേശം കെഎംസിസി പ്രവർത്തകർക്ക് നൽകിയതിന് ശേഷമാണ് തങ്ങൾ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബര്‍സ്ഥാനിലാണ് റസാഖിന്റെ മയ്യത്ത് മറവ് ചെയ്തത്.