മുണ്ടക്കൈ ദുരന്തം: ക്യാമ്പുകളിലുള്ള കുട്ടികള്‍ക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ച് രാഹുൽ
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനസഹായവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ചു.Mundakai
ദുരന്തത്തിനുശേഷം രാഹുലും പ്രിയങ്ക ഗാന്ധിയും ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിഷമം കുട്ടികൾ പങ്കുവച്ചിരുന്നു. ക്യാമ്പുകളിലെ കുട്ടികളോടൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമായിരുന്നു ഇരുവരും മടങ്ങിയത്.
വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിന് സാമഗ്രികൾ ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി. ഹഫ്സത്തിന് കൈമാറി.