പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്

Murder

കൊച്ചി പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. Murder (

പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.

തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പൊലീസിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *