വഖഫ് നിയമത്തിനെതിരെ 30ന് വീടുകളിലെ വെളിച്ചം അണച്ച് പ്രതിഷേധിക്കണം; ആഹ്വാനവുമായി ​ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌

Muslim

ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌. വിവിധ തരത്തിൽ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി എപ്രിൽ 30 ന് വീടുകളിലും സ്ഥാപനങ്ങളിലും വെളിച്ചം അണച്ച് പ്രതിഷേധിക്കണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌ ജനറൽ സെക്രട്ടറി ഫസലുർറഹീം മുജദ്ദിദി പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പത് മുതൽ ഒമ്പതേകാൽ വരെയാണ് പ്രതിഷേധം. വീടുകളിലെയും കടകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകൾ അണച്ച് എല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.Muslim

വെളിച്ചം അണച്ചുള്ള പ്രതിഷേധം അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ നാം ഉണർന്നിരിക്കുകയാണെന്നും അതിന് നാം പൂർണ്ണസജ്ജരാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണിത്. ഒപ്പം ഈ വെളിച്ചമണക്കൽ സമരം ഭരണവർഗത്തിന്റ മനഃസ്സാക്ഷിയെ ഉണർത്തുവാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നീതിയെ സ്നേഹിക്കുന്ന മുഴുവൻ പൗരന്മാരും ഈ പ്രതിഷേധ സമരത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *