'ക്ലോ​ക്ക് ചി​ഹ്നം ല​ഭി​ക്കാ​ൻ എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ രേ​ഖ' -ഡോ. ​സ​ജി​പോ​ത്ത​ൻ തോ​മ​സ്



കോ​ഴി​ക്കോ​ട്: തെ​രെ​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ല​ഭി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ​രേ​ഖ​യെ​ന്ന് എ​ൻ.​സി.​പി നേ​താ​ക്ക​ൾ. എ​ല​ത്തൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന എ. ​കെ. ശ​ശീ​ന്ദ്ര​ന് എ​ൻ.​സി.​പി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും തെ​രെ​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ല​ഭി​ക്കാ​നു​ള്ള ഫോം ​ബി രേ​ഖ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​സ​ജി​പോ​ത്ത​ൻ തോ​മ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ തെ​ര​​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ക്ലോ​ക്ക് ല​ഭി​ക്കാ​ൻ ദേ​ശി​യ പ്ര​സി​ഡ​ന്റി​ന്റെ ഒ​പ്പ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ദേ​ശീ​യ പ്ര​സി​ഡ​ന്റ് സു​നേ​ത്ര അ​ജി​ത് പ​വാ​ർ അ​ത്ത​രം ഒ​രു രേ​ഖ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. എ​ൻ.​സി.​പി. സ്ഥാ​നാ​ർ​ഥി​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കാ​നു​ള്ള ഫോം ​ബി രേ​ഖ ന​ൽ​കേ​ണ്ട​ത് പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​മും​ബൈ​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി ദേ​ശീ​യ വ​ർ​ക്കി​ങ് ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കാ​നു​ള്ള അ​വ​കാ​ശം പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്റി​ന് മാ​ത്ര​മാ​ണ്.

എ.​കെ. ശ​ശീ​ന്ദ്ര​ന് പാ​ർ​ട്ടി അം​ഗ​ത്വ​മി​ല്ല. എ​ൻ.​സി.​പി നി​ല​വി​ൽ എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 16ന് ​കൊ​ച്ചി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​മി​തി​യി​ൽ ഡോ. ​സ​ജി പോ​ത്ത​ൻ തോ​മ​സി​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. കെ.​എ. ജ​ബ്ബാ​റി​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എം.​എം. ഷാ​ജി, സം​ഘ​ട​നാ കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​ഫു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ​ൻ അ​ടൂ​ർ,പ​ന്ത​ളം മോ​ഹ​ൻ​ദാ​സ്, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.