നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സുഹൈലിന് ജാമ്യം ലഭിച്ചത്. കേസിലെ മറ്റുപ്രതികളായ ജോയൽ എസ് ആന്റോ, നിനവ്, അമിൻ ഷാ എന്നിവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്ന ബോസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്.
