നിന്റെ നിഴലായ് Episode 2

ninte-nizhalai-episode-

 

ഇതു എന്റെ മച്ചാന്റെ കഥയാണ്…
ഈ കഥ പറഞ്ഞു തുടങ്ങുന്നത് ഞാൻ ആണ്… അപ്പോ നിങ്ങൾ വിചാരിക്കും തുടങ്ങുന്നത് മാത്രേമേ ഉള്ളോ അവസാനിപ്പിക്കുന്നില്ലേ എന്ന്…

ഇല്ല എനിക്ക് ഈ കഥ തുടങ്ങാനെ കഴിയൂ അവസാനിപ്പിക്കാൻ കഴിയില്ല
അപ്പോൾ ഈ കഥയിൽ ഞാൻ ആരാണെന്നറിയേണ്ടേ…

ഞാനാണ്‌ ഈ കഥയിലെ നിഴൽ….

പേടിച്ചോ…. ഇല്ലല്ലേ സമയാകുമ്പോ പേടിപ്പിക്കാട്ടോ…

ഞാനും മച്ചാനും ചെറുപ്പം മുതൽ ഉള്ള കമ്പനി ആണ് എനിക്ക് അവനും അവനു ഞാനും
ഈ കഥ തുടങ്ങുന്നത് ഞാനും അവനും അടിച്ചു പൊളിച്ചു നടന്ന കോളേജിൽ വച്ചാണ് ….
ഞങ്ങളുടെ കോളേജിലെ ഫസ്റ്റ് ഡേ..

സീനിയേഴ്സിന്റെ മുന്നിൽ തന്നെ ചാടിക്കോടുത്തു ..
അപ്പോ മച്ചാൻ കൂടെ ഇല്ല ഞാൻ മാത്രമാണ് പെട്ടത്
എല്ലാരും ഡയലോഗ് സീനിയെസിനെ ബഹുമാനിക്കണം പറയുന്നത് കേട്ട് നടന്നാൽ കൊള്ളം എന്നോക്കേ…
ഞാൻ പാവം ആയതു കൊണ്ട് എല്ലാം കേട്ട് തലകുലുക്കി ..
ടാ ഇവൻ പാട്ടു പാടുന്നു തോന്നുന്നു..

എന്നാൽ ഇവനെ പാടിച്ചിട്ട് വിടാം…
ടാ..ഒരു പാട്ടു പാടിക്കേ …
എനിക്കറില ചേട്ടാ..
പാടാടാ…(ഭീഷണി)
ദൈവമേ എങ്ങനെ പാടും ഞാൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങിയപ്പോൾ…
ദൈവത്തിന്റെ വിളി പോലെ ഒരു കിളി നാദം….
ടാ..വിട്ടേക്ക് അവനിപ്പോ മുള്ളുന്നാ തോന്നണത്…
എല്ലാരും കളിയാക്കി ചിരിക്കാൻ തുടങ്ങി പക്ഷേ
എനിക്ക് ആ കിളിയെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി…
(ഇഷ്ട്ടം തോന്നാൻ ഒരു നിമിഷം മതി എന്നോക്കേ പറയുന്നതിതാണ് )
അപ്പോഴാ മച്ചാന്റെ വരവ്…
അവനെ കണ്ടപ്പോൾ തന്നെ അവരു വിളിച്ചു ഡാ കോപേ ഇങ്ങു വന്നെടാ…
അവൻ അവരെ നോക്കി എന്നേ കണ്ടപ്പോൾ അടുത്തു വന്നു..
ഇനി അവരു അവന്റെ നേർക്കാണല്ലോ.. എനിക്ക് കാലു വിറക്കാൻ തുടങ്ങി (അതെന്താണെന്നറിയോ …
മച്ചാൻ എന്നെപ്പോലല്ല കുറച്ചു കലിപ്പാണ്..)
ടാ എന്താടാ പേര്..
ഏത് കോണകത്തിന്നാ കെട്ടി കെട്ടിയെടിത്തത്..
ഇവൻ കൊള്ളം പാട്ടു പാടിക്കാൻ ഇവൻ മതി…
മച്ചാൻ ഒന്നും മിണ്ടണില്ല ചോതിച്ചവന്റെ കണ്ണിൽ നോക്കി നിക്കുന്നു..
അപ്പോൾ ഞാൻ ഇടയിൽ കയറി പറഞ്ഞു ചേട്ടാ എന്റെ ഫ്രണ്ട് ആണ് ഞങ്ങളു പാവാ പോട്ടെ എന്ന്….
മാറി നിൽക്കടാ നിന്നോട് ചോതിക്കുമ്പോൾ നീ പറഞ്ഞാ മതി എന്ന് പറഞ്ഞത് എന്നെ പിടിച്ചു മാറ്റി..
(മച്ചാന്റെ കണ്ണിൽപോലും ഒരു തുള്ളി പേടി ഇല്ല അത് കണ്ടാൽ പിന്നെ എങ്ങനെ ഇവമ്മാരടങ്ങും)
അപ്പോൾ എന്റെ കിളിയുടെ ഡയലോഗ്..
എന്താടാ നോക്കി പേടിപ്പിക്കുന്നത്‌…
ഡാാ അവനെയൊന്നു കൊടഞ്ഞിട്ട് വിട്ടാൽ മതി…
(മച്ചാൻ മിണ്ടണില്ല)

അപ്പോൾ ഇടയിന്നോരുത്തൻ മച്ചാന്റെ കോളറിൽ പിടിച്ചു..
മച്ചാൻ അവന്റെ പിടിച്ച കയ്യിലേക്ക് നോക്കി..
ഞാൻ വീണ്ടും ഇടയിൽ കയറി ചേട്ടാ വിടു ഞങ്ങൾ പഠിക്കാൻ വന്നതാ…
അപ്പോൾ ഏതോ ഒരു സർ വരാന്തയിലൂടെ വരണത് കണ്ട് എന്റെ കിളി പറഞ്ഞു
ടാ.. സാർ വരുന്നുണ്ട് വിട്ടേക്ക് പിന്നെ നോക്കാം…
അത് കേട്ടപ്പോൾ അവൻ കൈ എടുത്തു….
ഞാൻ അവന്റെ കൈ പിടിച്ചു വേഗം ക്ലാസിലേക്ക് നടന്നു..
പിടിച്ചു കൊണ്ട് വരുമ്പോൾ …
എന്റെ കിളി മാച്ചാനോട് …
നിന്നെ പിന്നെ എടുത്തോളാടാ…
എന്റെ കിളിയെ മച്ചാനോരു നോട്ടം …
അവന്റെ കയ്യിൽ ചൂട് കയറുന്നത് ഞാനറിഞ്ഞു….
(അങ്ങനെ ഒരു വിതതിൽ അവനെ ക്ലാസ്സിൽ എത്തിച്ചു )
ക്ലാസിൽനിന്ന് …
ടാ അവരോക്കേ സീനിയേഴ്സ് ആണ് എല്ലാരും അവരുടെ സൈഡ് ആവും നമ്മൾ പ്രശ്നത്തിനൊന്നും പോകണ്ട ..
ഡാ കോപേ എനിക്കാരേം പേടിച്ചു ജീവിച്ചു ശീലം ഇല്ലാന്ന് അറിയാലോ…
എല്ലാത്തിന്റെം പല്ലിടിച്ചു പുറത്തിടെണ്ടതാണ് വന്ന ദിവസം തന്നെ വേണ്ടാന്ന് വച്ചിട്ടാണ്….
ആ പട്ടികൾക്ക് എന്നെ തികച്ചറിലാ …
ഏതാടാ ആ പെണ്ണ് പൊട്ടിക്കാൻ കൈ തരിച്ചതു വന്നതാണ്‌….
എന്റെ കിളിക്കുട്ടിടെ കാര്യമാണല്ലോ ദൈവമേ …
വിട്ടേക്ക് മച്ചാനെ നമുക്കിതൊന്നും വേണ്ട..
ക്ലാസിൽ സാറുമാരും മിസ്മാരും പലതും വന്നു പോയി
എനിക്കാണേൽ എന്നെ പുലിക്കൂട്ടീന്ന് രക്ഷിച്ച കിളിക്കുട്ടിടെ മുഖം മനസ്സിന്നു പോകണില്ല …
അങ്ങനെ ഓരോ പീരിടും എന്തോക്കേയോ നടന്നു പോയി..
അങ്ങനെ ഒരാഴ്ച്ച പ്രശനങ്ങൾ ഒന്നും ഇല്ലാതങ്ങു പോയി..
കിളിക്കുട്ടിയെ ഒന്നും രണ്ടും തവണ കണ്ടു. കൂടെ ആ കലിപ്പൻ പിള്ളാരുമുണ്ട്
ഒരു ദിവസം ഞാൻ രണ്ടും കല്പിച്ചു മച്ചാനോട് കാര്യം പറഞ്ഞു….
മച്ചാൻ ആദ്യം ചൂടായെങ്കിലും കൂടെ നിൽക്കാന്നു സമ്മതിച്ചു… ( അതെനിക്കറിയാം ഞാനെന്തുപറഞ്ഞാലും അവൻ കേൾക്കും)
അങ്ങനെ കിളിയെ കൂട്ടിലാക്കാൻ പ്ളാനിംഗ് തുടങ്ങി..

ഇടയ്ക്കിടെ കിളിക്കുട്ടിയെ കാണാൻ മാച്ചനേം കൂട്ടി പോയിത്തുടങ്ങി…
മാസങ്ങൾ കടന്നു പോയതോടെ…
ഒരു ദിവസം അവൻ എന്നോട് പറഞ്ഞു…
ഇന്ന് എന്തായാലും നീ അവളോട്‌ ഇഷ്ടമാണെന്ന് തുറന്ന് പറയണം
അല്ലേൽ നിന്റെ ഷേപ്പ് ഞാൻ മറ്റും…
(മച്ചാനു പലതും പറയാം എനിക്ക് പേടിയാണ് ആ കലിപ്പൻ പിള്ളേരറിഞ്ഞാൽ തീർന്നു എന്ന് വിചാരിച്ചാൽ മതി )

പക്ഷെ മച്ചാൻ എന്നെ വിടുന്നില്ല..
അവൻ പറഞ്ഞാ എനിക്കും അതിലപ്പുറം ഒന്നും ഇല്ല..
പറ്റിയ ഒരു ചാൻസ് മച്ചാൻ ഒപ്പിച്ചു തന്നു …
എന്റെ കിളി ലൈബ്രറിന് വരുന്ന വഴിക്ക് എന്നെ അവൻ അവളുടെ മുന്നിലേക്ക്‌ തള്ളിയിട്ടു ….
എന്താടാ…
ഒന്നും ഇല്ല…
പിന്നെന്തിനാടാ വഴിയിൽകേറി നിൽക്കണത്…
അത് ഒരു കാര്യം പറയാൻ വന്നതാ
എന്ത് കാര്യാടാ
(അവളിങ്ങനെ ചൂടായാൽ ഞാനെങ്ങനെ പറയും
പറയാതെ പോയാൽ മച്ചാൻ എന്നെ വച്ചേക്കില്ല പറഞ്ഞാ ഇവൾ ഇപ്പോ തന്നെ കൊല്ലുന്നാ തോന്നണത് )

ഞാൻ അപ്പുറത്ത് മാറി നിൽക്കണ എന്റെ മച്ചാന്റെ കണ്ണിലൊന്നു നോക്കിയിട്ട് ഞാൻ ദൈര്യം വച്ചങ്ങു പറഞ്ഞു ..
എനിക്കിഷ്ടാണ്..
പറഞ്ഞു തീർന്നില്ല
ടാ… എന്ന വിളി മാത്രം കേട്ട് തിരിഞ്ഞു നോക്കിയപ്പോ കിളിക്കുട്ടിടെ കലിപ്പൻ പിള്ളാരിലോരുത്തൻ..
സീനിയേഴ്സിനെ വളയ്ക്കാൻ മാത്രമായോടാ എന്ന് ചോതിച്ചു ഒറ്റ ചവിട്ട് …
ഇപ്പോ ശരിക്കും കിളി പാറി ..
താഴെ വീണ ഞാൻ
എന്റെ മാച്ചാനെയാ ആദ്യം നോക്കിയത്…

 

തുടരും….

 

Also Read: നിന്റെ നിഴലായ് Episode 1

Leave a Reply

Your email address will not be published. Required fields are marked *