സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

 

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Also Read : നിപ; 15കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു, മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തും



കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ഇന്ന് രാവിലെയും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിപ അതീവ ഗുരുതരമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളായിരുന്നു കുട്ടി ആദ്യം മുതലേ പ്രകടിപ്പിച്ചിരുന്നത്. ഇങ്ങനെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് എന്ന് തെളിഞ്ഞിട്ടും പൂനെയിലേക്ക് സാമ്പിൾ അയച്ചും സ്ഥിരീകരണം നടത്തി. തുടർന്ന് ദ്രുതഗതിയിലായിരുന്നു പ്രതിരോധപ്രവർത്തനങ്ങൾ.

കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും സമ്പർക്കത്തിലേർപ്പെട്ടവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പാണ്ടിക്കാട്, ആനക്കയത്തും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി.

 

Also Read : നിപ രോഗ ബാധ; 14 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

Leave a Reply

Your email address will not be published. Required fields are marked *