നിപ ആശങ്ക ഒഴിയുന്നു; ഇന്ന് എട്ട് പരിശോധനാഫലങ്ങൾ നെഗറ്റീവ്
തിരുവനന്തപുരം: ഇന്ന് പുറത്തു വന്ന എട്ട് നിപ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇതുവരെയായി ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. എട്ടു പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.Nipa
നിലവില്‍ 472 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 220 പേർ ഹൈറിസ്ക് വിഭാഗത്തിൽപെടുന്നവരാണ്. പാണ്ടിക്കാട്, ആനക്കയം ഗ്രാമ പഞ്ചായത്തുകളിലെ പനി സര്‍വെ പൂർത്തിയായി. ആകെ 27908 വീടുകളിലാണ് ഇതുവരെ സര്‍വെ നടത്തിയത്.