പാര്‍ട്ടിയോട് ഇനി പ്രതിബദ്ധതയില്ല; സിപിഎം സഹയാത്രികനായി തുടരുമെന്ന് കെ.ടി ജലീല്‍
കോഴിക്കോട്: പാർട്ടിയോട് യാതൊരു പ്രതിബദ്ധതയും ഇനിയില്ലെന്ന് കെ.ടി ജലീൽ. പാർട്ടി പറയുന്നത് വരെ സിപിഎം സഹയാത്രികനായി തുടരും. ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവറിന്‍റെ അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ജലീൽ വ്യക്തമാക്കി. അൻവറിനെ പിന്തുണക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.