ഒമ്പതാം ദിവസത്തിലും കണ്ടെത്താനായില്ല; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

On the ninth day still could not be found; Today's search for Arjun is over

അങ്കോല: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന ര​ക്ഷാദൗത്യത്തിന്റ ഒമ്പതാം നാളിൽ ശുഭ വാർത്ത ലാഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വഴി മുടക്കി. അർജുനായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. മഴയും കാറ്റും ശക്തമാകുന്നതിനാൽ രാത്രി 11 മണിക്ക് തിരച്ചിൽ അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തെ ദൗത്യസംഘം അറിയിച്ചിരുന്നത്. പക്ഷെ രക്ഷാപ്രവർത്തനത്തിനായി കാലവാസ്ഥ വെല്ലുവിളിയാവുകയായിരുന്നു.Arjun

കഴിവതിലും വേ​ഗത്തിൽ അ‍‍ർജുനിനെ പുറത്തെത്തിക്കാൻ സകല സംവിധാനങ്ങളുമപയോ​ഗിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയപ്പോളാണ് വില്ലനയി മഴയെത്തിയത്. കാണാതായി ഒമ്പതു ദിവസങ്ങൾ കഴിഞ്ഞിട്ടും അർജുനെ കണ്ടെത്താനായില്ല. എന്നാൽ പതിവ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സൂചനകളും അർ‍‍ജുന്റെ ലോറിയും കണ്ടെത്തിയിരുന്നു. തിരച്ചിലിൽ കണ്ടെത്തിയത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ സ്ഥിരീകരിച്ചിരുന്നു.

നാളെ അതിരാവിലെ തന്നെ തിരച്ചിൽ തുടരാനാണ് സാധ്യത. തിരച്ചിലിനാവശ്യമായ അത്യാധൂനിക ഉപകരണങ്ങൾ നാളെ എത്തിക്കും. വലിയ ഡ്രോൺ, മറ്റൊരും ബൂം എക്സ്ക്കവേറ്റർ എന്നിവയാണ് എത്തിക്കുക. ഇതിൽ ബൂം എക്സ്ക്കവേറ്റർ ഇന്ന് രാത്രിയോടെയെത്തും.

കനത്തമഴയെ തുടർന്ന് ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 20 വർഷത്തിനിടെ ഷിരൂരിൽ പെയ്ത കനത്ത മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോ​ഗമിക്കുന്നത്. ഒറ്റ ശ്രമത്തിൽ 60 അടിയോളം ഇറങ്ങിചെല്ലാൻ കഴിയുന്ന ബക്കറ്റുകളാണ് ഇവയ്ക്കുള്ളത്. അതേസമയം രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് കർണാടക സർക്കാർവ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് തടസ്സമായതെന്നും വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *