യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ നേർന്ന് സ്വീകരിച്ച് ഊർങ്ങാട്ടിരി വനിതാ ലീഗ്
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് ഏറനാട് നിയോജകമണ്ഡലം ജാഥ ഊർങ്ങാട്ടിരിയിൽ എത്തിയപ്പോൾ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ ബി, വി പി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജമീല അയ്യൂബ്, സി അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, അസനത്ത് കുഞ്ഞാണി, യൂസാജിത, കെ സൈനബ, ജമീല നജീബ്, നിയോജകമണ്ഡലം ഭാരവാഹികളായ, സി അലീമ, റസീന, പഞ്ചായത്ത് ഭാരവാഹികളായ, സുലൈഖ തനിച്ചേരി, കദീജ പൂവത്തിക്കൽ, ഷാഹിന തെച്ചണ്ണ, ഹബീബ് തച്ചോം പറമ്പ്, ആയിഷ മൈത്ര, വാർഡ് വനിതാ ലീഗ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.