ഓപ്പറേഷൻ ഫാനം; സംസ്ഥാനത്തെ ഹോട്ടലുകളിൽ 60 കോടിയുടെ തട്ടിപ്പ് കണ്ടെത്തി ജി.എസ്.ടി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ 60 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ ഫാനം എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. പരിശോധന തുടരുകയാണ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്റ്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.Fanum