ഓപറേഷൻ തൂഫാൻ; പൊന്നാനിയിൽ കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

പൊന്നാനി: ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ ഫാരിസിനെയാണ് (21) പിടികൂടിയത്. വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് വിതരണം നടത്താൻ പൊതികളിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പിടികൂടി.
ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പൊന്നാനി പൊലീസിന്റെ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കഞ്ചാവ് വിൽപനക്കാരുടെ ഏജന്റാവുകയായിരുന്നു. പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
