അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവം. കിഴുപറമ്പ് GVHSS ജേതാക്കൾ

അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗത്തിൽ കിഴുപറമ്പ് GVHSS ജേതാക്കളായി.

 

4 ദിവസങ്ങളിലായി അരീക്കോട് SOHSS,GMUP സ്കൂൾ എന്നിവിടങ്ങളിലായി നടന്ന മത്സരത്തിലാണ് കിഴുപറമ്പ് GVHSS ചാമ്പ്യൻ പട്ടം നേടിയത്.

 

യു.പി.വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും A ഗ്രേഡ് നേടിയ ഉപജില്ലയിലെ ഏക വിദ്യാലയമാണ് കിഴുപറമ്പ് GVHSS.

സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്തംഗം പി.വി. മനാഫ്, AEO പി.മൂസക്കുട്ടി എന്നിവരിൽ നിന്ന് ട്രോഫി ഏറ്റ് വാങ്ങി.PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്,SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡണ്ട് അഫ്സൽ ബാബു എം.കെ,PTA അംഗങ്ങളായ കെ.ടി. അൻവർ, എം.എം.മുഹമ്മദ്, അധ്യാപകരായ വി .ഷഹീദ്, ടി. ഷിജി, പി.സുരേന്ദ്രൻ, .സി.കെ. പ്രവീൺ, കെ.ടി.ഖാലിസ, എം.ഷമീന, കെ. സൗബിന, പി. നൗഷാദ്, വിദ്യാർത്ഥികൾ തുടങ്ങിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങി.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് കിഴുപറമ്പ്. കുനിയിൽ പ്രദേശങ്ങളിൽ വിജയാഹ്ളാദ ഘോഷയാത്ര നടത്തും.

PTA,SMC,SPC, വിജയികൾ, അധ്യാപകർ, കുട്ടികൾ, സ്കൂൾ ബാന്റ് ടീം എന്നിവർ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *