മുണ്ടേങ്ങര KM മുസ്തഫ മെമ്മോറിയൽ GLP സ്കൂളിൽ പടയോട്ടം – 2023 കായിക മേള നടത്തി.
മുണ്ടേങ്ങര KM മുസ്തഫ മെമ്മോറിയൽ GLP സ്കുളിലെ ഈ വർഷത്തെ കായികമേള – പടയോട്ടം 2023 – മുണ്ടേങ്ങര പഞ്ചായത്ത് ഗ്രൗണ്ടിൽ വിപുലമായ രീതിയിൽ നടന്നു. വാർഡ് മെമ്പർ ജസീൽ മാലങ്ങാടൻ മേള ഉദ്ഘാടനം ചെയ്തു.(Padayottam – 2023 sports fair was held at Mundengara KM Mustafa Memorial GLP School.)| sports fair.HM റുക്സാന ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ SMC ചെയർമാൻ ശ്രീ സൈഫുദ്ദീൻ അധ്യക്ഷനായി. ഹൗസ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങൾക്ക് കുട്ടികളുടെ മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ചു. സ്കൂളിലെ അധ്യാപകർ, SMC/ MPTA അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ മേളയുടെ ഭാഗമായി. യെല്ലോ ഫൗസ് മേളയിൽ ഓവറോൾ കിരീടം നേടി. വ്യക്തിഗത വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മേളയിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. സ്റ്റാഫ് സെക്രട്ടറി ശ്രീ. പി. ടി. മുഹമ്മദാലി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.