“നിലനില്‍പ്പ്” കവിത
നോവുപൊള്ളിടും ജീവിതങ്ങളൊക്കെയും
ചോരപ്പുഴയായൊഴുകിടുന്നു..
കൂടുതേടി വന്നവർക്ക് കൂടൊരുക്കിയതാണോ
അവർ ചെയ്ത തെറ്റ്?
അതോ അന്നവും കരുതലും നൽകിയതോ?
മണ്ണിനുവേണ്ടി തമ്മിലടിക്കുന്ന വർഗമേ,
ഈ ചോരക്കളം നിങ്ങളെന്ന് സ്വന്തമാക്കും?
കണ്ണും കാതുമെപ്പഴും അവിടെയാണെങ്കിലും
കൺതുറക്കാറായില്ലേ രക്തദാഹികളേ?
പിറന്ന മണ്ണിൽ പറന്നുയരാനുള്ള
ചിറകുകളാണിന്നെരിഞ്ഞു തീരുന്നത്,
നോവുപൊള്ളിടും ജീവിതങ്ങളൊക്കെയും
ചോരപ്പുഴയായൊഴുകിടുന്നു..
കൂടുതേടി വന്നവർക്ക് കൂടൊരുക്കിയതാണോ
അവർ ചെയ്ത തെറ്റ്?
അതോ അന്നവും കരുതലും നൽകിയതോ?
ചോരപ്പുഴ എത്ര ഒഴുകിയാലും,
പൂമൊട്ടുകൾ എത്ര കരിഞ്ഞാലും,
സർവ്വതുമേറെ ത്യജിച്ചാലും,
കാലമെന്ന സത്യം, ആ
നാടവരുടെ ചോരയിൽ
എഴുതിച്ചേർക്കപ്പടും..
Existence