‘ഫലസ്തീൻ വിമോചിതമാവുക തന്നെ ചെയ്യും’; മുക്കത്ത് പ്രതിഷേധ ചത്വരം
മുക്കം: സയണിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളും ഫലസ്തീനിൽ നടത്തുന്ന വംശഹത്യയും അധിനിവേശ ശ്രമങ്ങളും അധികനാൾ നിലനിൽക്കില്ലെന്നും ഫലസ്തീൻ വൈകാതെ വിമോചിതമാകുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് സമകാലിക സംഭവങ്ങൾ നൽകുന്നതെന്നും മാധ്യമം, മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പ്രസ്താവിച്ചു.
ഫലസ്തീൻ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സമിതി മുക്കത്ത് നടത്തിയ പ്രതിഷേധ
ചത്വരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ട്രീറ്റ് പ്രൊട്ടക്ട് ഗാതറിംഗിൽ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സമിതി അംഗം വി.പി ശൗക്കത്തലി അധ്യക്ഷത വഹിച്ചു. എ പി . മുരളി മാസ്റ്റർ, ഷഹീദ കീലത്ത്, അലി ഖാസിമി, ശംസുദ്ധീൻ ചെറുവാടി, ജാസിം തോട്ടത്തിൽ ഐക്യദാർഢ്യ പ്രഭാഷണം നടത്തി.
മുക്കം നഗരത്തിൽ നടന്ന പ്രധിഷേധ റാലി നടത്തി. ഇ.എൻ അബ്ദുറസാഖ്, അബ്ദുസ്സലാം കാരമൂല, ശംസുദ്ദീൻ ആനയാംകുന്ന്, അൻവർ എന്നിവർ നേതൃത്വം നൽകി. ഡോ.പി സെഡ് അബ്ദുറഹീം ഐക്യദാർഢ്യ ഗാനമാലപിച്ചു. നസീഫ് തിരുവമ്പാടി സ്വാഗതവും
എ. പി നസീം നന്ദിയും പറഞ്ഞു.