മുസാബഖ; പന്നിക്കോട് ഹിദായത്തു സ്സ്വിബ്യാൻ ഹയർ സെക്കന്ററി മദ്രസ ഓവരോൾ ചാമ്പ്യൻ മാരായി.
പന്നിക്കോട്: ചെറുവാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പന്നിക്കോട് വെച്ച് സംഘടിപ്പിച്ച മുസാബഖ (അദ്ധ്യാപക – വിദ്യാർത്ഥി ഫെസ്റ്റ്) ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തിൽ 140 പോയിന്റോടെ പന്നിക്കോട് ഹിദായത്തു സ്സ്വിബ്യാൻ ഹയർ സെക്കന്ററി മദ്രസ ഓവരോൾ ചാമ്പ്യൻ മാരായി. (Pannikode Hidayathu Ssvibyan Higher Secondary Madrasa became overall champion.)
125 പോയിന്റോടെ ചാത്തപ്പറമ്പ് ദാറുറഹ്മ മദ്രസ രണ്ടാം സ്ഥാനവും 120 പോയിന്റോടെ പഴം പറമ്പ് ഇർഷാദുൽ വിൽദാ ൻ മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റൈഞ്ചിലെ 10 മദ്രസ്സ കളിലെ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.