മാനസിക രോഗിയെ കിഴ്പ്പെടുത്താൻ ശ്രമം; പരപ്പനങ്ങാടി എസ്.എച്ച്.ഒക്ക് കുത്തേറ്റു

പരപ്പനങ്ങാടി: ആക്രമ സ്വഭാവം പ്രകടിപ്പിച്ച മാനസിക രോഗിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് കുത്തേറ്റു. കൊടക്കാട് കുപ്പിവളവിലെ മൊടു വിങ്ങൽ കാട്ടുങ്ങൽ വീട്ടിലെ സഹോദരന് നേരെ ആക്രമണത്തിന് മുതിർന്ന മാനസിക രോഗി സജേഷിനെ ആശുപത്രി എത്തിക്കാനുള്ള പൊലീസ് നീക്കത്തിനിടയാണ് പരപ്പനങ്ങാടി എസ്.എച്ച്.ഒക്ക് കുത്തേറ്റത്.

രോഗിയെ ആശുപത്രിയിലെത്തിക്കാൻ സഹായത്തിനായെത്തിയ പരപ്പനങ്ങാടി എസ്.എച്ച്.ഒ സ്റ്റപ്റ്റോ ജോണിനാണ് കുത്തേറ്റത്. വീട്ടുകാരും ട്രോമോ കെയർ വളണ്ടിയർമാരും മാനസിക രോഗിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. എസ്.എച്ച്.ഒ ഇയാളെ അനുനയിപ്പിക്കാൻ നീക്കം നടത്തുന്നതിനെ ഗ്ലാസ് ചീളെടുത്ത് പാഞ്ഞടുക്കുകയായിരുന്നു. ആക്രമം ചെറുക്കുന്നതിനിടെ സി.ഐ.യുടെ കൈക് ആഴത്തിലുളള കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ എസ്.എച്ച്.ഒയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.