മാറാത്ത വർണ്ണ വെറിയുടെ പാടുകൾ
“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” – കാലങ്ങൾക്ക് മുൻപ് ശ്രീ നാരായണ ഗുരു പറഞ്ഞ വളരെ പ്രസക്തമായ വാക്കുകളാണിവ എന്നാൽ വിദ്യാഭ്യാസത്തിന്റെ നെറുകയിൽ നിൽക്കുന്ന പ്രബുദ്ധ കേരളത്തിലെ പ്രശസ്ത നൃത്ത അധ്യാപിക കലാമണ്ഡലം സത്യഭാമ നടത്തിയ വർണ്ണ വിവേചനത്തിന്റെ കനലുകൾ എരിയുന്ന വാക്കുകൾ ഇന്ന് വിവേകമുള്ള ഓരോ മനുഷ്യന്റെയും ഉള്ളിൽ എരിയുന്നു.
കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെയാണ് നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ച്. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നതാണ് സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് ഒരു അഭിമുഖത്തില്‍ സത്യഭാമ പറയുന്നത് കാണാന്‍കൊള്ളില്ലെന്നും, പെറ്റ അമ്മ കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇത്തരം വർണ്ണ വിവേചനങ്ങൾ ഇന്നും അഭിമാനത്തോടെ വിളിച്ചു പറയുന്നജീര്‍ണ്ണിച്ച മനസുള്ളവർ നമുക്കിടയിലും ഉണ്ടെന്ന സത്യം നാം മനസ്സിലാക്കുന്നത്.
Also Read: ഏഴഴകുള്ള കറുപ്പ്…..
Also Read: ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ..
സൗന്ദര്യമെന്നാൽ വെളുപ്പാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ തികച്ചും മോശമായ വാക്കുകൾ എന്ന രീതിയിൽ നമുക്ക് ഇതിനെ തള്ളി കളയാനാവില്ല. പറഞ്ഞതും പറഞ്ഞതിൽ ഉറച്ചും അതുതന്നെ ഊന്നി പറഞ്ഞും ആ വർണ്ണ വെറി പൂണ്ട സ്ത്രീ വാക്കുകളെ ഉറപ്പിക്കുമ്പോൾ, അവരുടെ വാക്കുകളും അഭിപ്രായങ്ങളും ആധുനിക സമൂഹത്തിനു അംഗീകരിക്കാൻ ആവാത്തതും തികച്ചും അപലപനീയവുമാണ്. സൗന്തര്യത്തിൻ അടയാളം വെളുപ്പെന്ന് പറയുമ്പോൾ ജാതിയതയുടെയും വർഗീയതയുടെയും അടയാളങ്ങളും അവരിൽ വ്യെക്തമാണ്.
മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു – ഉറച്ചു പറയുന്ന വർണ്ണ വിവേചനത്തിന്റെ വാക്കുകൾ ഇരുപതിയൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസമുള്ള ഒരു അധ്യാപിയാണ് ഇത് പറയുന്നത് എന്ന് മറന്നു പോകരുത്.
” കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്.
” കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ എടുത്തു കൊണ്ടു വാ’’ സത്യഭാമ പറഞ്ഞു. ‘‘കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയും.” – ഇവിടെയും കറുപ്പെന്നത് സൗന്ദര്യത്തിന് അടയാളമാണെന്നും, അതില്ലെങ്കിൽ സുന്ദരനോ സുന്ദരിയോ അല്ല എന്നാണ് സത്യഭാമ പറഞ്ഞു വെക്കുന്നത്.
അവരുടെ അതിക്ഷേപത്തിന് ഇരയായ ആർഎൽവി രാമകൃഷ്ണന്റെ യോഗ്യതകൾ പറഞ്ഞും വെറുപ്പിന്റെ കാരണം തുറന്നുകാട്ടിയും എഴുത്തുകാരി അനു പപ്പച്ചനും രംഗത്ത് വന്നു. സത്യഭാമ ഇയാള് ഇയാളെന്ന് പറയുന്ന രാമകൃഷ്ണൻ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണെന്നും മോഹിനിയാട്ടത്തിൽ പി.എച്ച്.ഡിയും അസിസ്റ്റന്റ് പ്രൊഫസറിനുള്ള നെറ്റും നേടിയിട്ടുണ്ടെന്നും അനു പാപ്പച്ചൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
എം.ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ മോഹിനിയാട്ടം -ഒന്നാം റാങ്ക്, കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്‌സിൽ ടോപ് സ്‌കോററായി എംഫിൽ, ദൂരദർശൻ എ ഗ്രേഡഡ് ആർട്ടിസ്റ്റ്, 15 വർഷത്തെ അധ്യാപക പരിചയം, എന്നിങ്ങനെ നീണ്ടുപോകുന്നതാണ് രാമകൃഷ്ണന്റെ യോഗ്യതകളെന്നും കുറിപ്പിൽ പറയുന്നു. ഈ യോഗ്യതകൾ സത്യഭാമക്ക് അറിയുകയും ചെയ്യുമെന്നും വർണ്ണവെറിയും ജാതി വെറിയുമാണ് കാഴ്ചയിൽ അവർക്കു തോന്നുന്ന അറപ്പും വെറുപ്പുമെന്നും അനു പാപ്പച്ചൻ വിമർശിച്ചു.
വിദ്യ അഭ്യസിച്ചാൽ മാത്രം പോരാ മനുഷ്യത്വവും വിവേകവും ഉണ്ടായാൽ മാത്രമാണ് യഥാർത്ഥ മനുഷ്യനാവു.
വിദ്യ അഭ്യസിച്ചാൽ മാത്രം പോരാ മനുഷ്യത്വവും വിവേകവും ഉണ്ടായാൽ മാത്രമാണ് യഥാർത്ഥ മനുഷ്യനാവു. ഇത്തരത്തിൽ ചിന്തിക്കുന്ന നിരവധി പേർ ഉണ്ട്. കാലമിത്ര മാറിയിട്ടും കറുത്തവരെന്നു വിളിച്ചു പറഞ്ഞും, താഴ്ന്ന ജാതിയിൽ പെട്ടവനു തറയിൽ കുഴി കുത്തി കഞ്ഞി കൊടുത്തത് ആസ്വദിച്ചവരും, താഴ്ന്ന ജാതിക്കാരുടെ ഒപ്പം ഭക്ഷണം കഴിച്ചെന്നു, ദളിതനെ കൊല്ലുന്നത് ആസ്വദിച്ചവരും എന്നിങ്ങനെ നീളുന്ന ജാതി – വർണ്ണ – വർഗീയ ശക്തികൾ കോടിക്കുത്തി വാഴുന്ന നമ്മുടെ ഇന്ത്യ രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പറഞ്ഞേക്കാം പ്രവർത്തിചെക്കാം, എന്നാലും മനുഷ്യത്വവും, വർണ്ണ ചിന്തകൾ ഇല്ലാത്തതും, അതിനെതിരെ ശബ്‍ദമുയർത്താനും ഇന്ന് ചിലരുണ്ടെന്നത് തന്നെ വലിയ പ്രതീക്ഷ നൽകുന്നു.