പെൻഷനേഴ്സ് സംഘടനകൾ അവകാശങ്ങൾക്കായിസമര രംഗത്തിറങ്ങണം; RATF

അരീക്കോട് : ജീവനക്കാരുടെയും പെൻഷൻകാരുടെയും ന്യായമായ അവകാശങ്ങൾ നിരന്തരമായി അവഗണിക്കപ്പെടുമ്പോൾ പെൻഷനേഴ്സ് സംഘടനകൾ രാഷ്ട്രീയ മുഖം നോക്കാതെ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്ന് റിട്ടയേഡ് അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ അരീക്കോട് സബ്ജില്ലാ പ്രത്യേക കൺവൻഷൻ
ആവശ്യപ്പെട്ടു. (Pensioners’ organizations should fight for their rights; RATF)

മെഡിസെപ്പ് പദ്ധതിയോട് ആശുപത്രികളുടെ സഹകരണം സർക്കാർ ഉറപ്പു വരുത്തണമെന്നും വർഷത്തിൽ ആറായിരം രൂപ ഇൻഷൂറൻസിനായി പെൻഷനേഴ്സിൽ നിന്ന് വാങ്ങിയിട്ടും ഈ പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്നും ആർ.എ.ടി. ഫ് ഇതിനകം സെക്രട്ടരിയേറ്റ് ധർണയും
മറ്റും സംഘടിപ്പിച്ചു. ഇനി യോജിച്ചുള്ള പോരാട്ടമാണാവശ്യം. നവമ്പർ 15 ന് അരീക്കോട് എ.കെ. യൂസ്ഫ് മാസ്റ്റർ നഗറിൽ രാവിലെ പത്ത് മണിക്ക് ഇ.ടി.മുഹമ്മദ് മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. RATF സംസ്ഥാന സെക്രട്ടറി CH ഹംസ മാസ്റ്റർ സംബന്ധിക്കും. സബ്ജില്ലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി കെ. അബ്ദുസ്സലാം ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് വി.പി. ശിഹാബുദ്ദീൻ കുനിയിൽ ആധ്യക്ഷം വഹിച്ചു. സബ്ജില്ലാ സെക്രട്ടരി എൻ കരീം തൃക്കളയൂർ, ട്രഷറർ വൈ.പി അബൂബക്കർ കിഴുപറമ്പ, റഫീഖ് പെരുമ്പറമ്പ, അബ്ദുർ റസാഖ് ഇരിവേറ്റി,
മൂസക്കുട്ടി തെച്ചണ്ണ, പി.എസ്. മൈമൂന, സുലൈഖ ചെമ്രക്കാട്ടൂർ , അബൂബക്കർ അൻവാരി ആലുക്കൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *