എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയവർ ശ്വാസം മുട്ടി മരിച്ചു
കോട്ടയം: എരുമേലിയിൽ കിണർ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. എരുമേലി സ്വദേശികളായ ബിജു, അനീഷ് എന്നിവരാണ് മരിച്ചത്.died
ഉച്ചക്ക് ഒന്നരയോടെ കൂടിയാണ് കിണർ വൃത്തിയാക്കാനായി അനീഷ് ഇറങ്ങുന്നത്. ആഴത്തിലേക്ക് എത്തിയപ്പോൾ അനീഷിന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടായി. തുടർന്ന് അനീഷിനെ രക്ഷിക്കാൻ ബിജു ഇറങ്ങുകയായിരുന്നു. എന്നാൽ ഇരുവരും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.ഫയർ ഫോഴ്സ് എത്തി രണ്ടുപേരും പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.