പെരുനാട് ജിതിൻ കൊലപാതകം: പ്രതികളിൽ രണ്ടുപേർ മുൻ ഡിവൈഎഫ്ഐ പ്രവർത്തകർ
പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ രണ്ടുപേർ മുൻ ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രതികളായ മിഥുൻ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും സുമിത്ത് എക്സിക്യുട്ടീവ് അംഗവുമായിരുന്നു. മുൻ ആർഎസ്എസ് പ്രവർത്തകർ ഡിവൈഎഫ്ഐയിൽ ചേർന്നതാണെന്നും കുറച്ചു മാസം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. പ്രതി നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് അമ്മ മിനി പറഞ്ഞു.Jithin
സിഐടിയു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നത്. അതേസമയം സിപിഎമ്മിന്റെ ആരോപണം ബിജെപി തള്ളിയിരുന്നു. എട്ട് പ്രതികളാണ് കേസിലുള്ളത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. പൊലീസ് എഫ്ഐആറിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കൾ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്.Jithin