ദേശീയ പുരുഷ കമീഷൻ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡൽഹി: ഗാർഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി ദേശീയ പുരുഷ കമീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ 72 ശതമാനവും പുരുഷൻമാരാണെന്ന് അഭിഭാഷകനായ മഹേഷ് കുമാർ തിവാരി സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. ആത്മഹത്യ തടുക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം 2021ൽ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്‌തത്. 1,18,979 (72 ശതമാനം) പുരുഷന്മാരും 45,026 (27 ശതമാനം) സ്ത്രീകളുമാണ് ജീവനൊടുക്കിയത്. അതിൽ 81,063 പേർ വിവാഹിതരായ പുരുഷന്മാരും 28,680 പേർ വിവാഹിതരായ സ്ത്രീകളുമാണെന്ന് മഹേഷ് കുമാർ തിവാരി ഹരജിയിൽ പറയുന്നു. 33.2 ശതമാനം പുരുഷന്മാർ കുടുംബ പ്രശ്നങ്ങൾ കാരണവും 4.8 ശതമാനം പുരുഷന്മാർ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കരണവുമാണ് ആത്മഹത്യ ചെയ്തതെന്ന് എൻ.സി.ആർ.ബി കണക്കുകൾ മുൻനിർത്തി ഹരജി ചൂണ്ടിക്കാട്ടി.

വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാനും ഗാർഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മാനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹരജി ആവശ്യപ്പെട്ടു.

 

Petition in Supreme Court to form National Men’s Commission

Leave a Reply

Your email address will not be published. Required fields are marked *