പൂച്ചക്കുത്തിൽ പിക്കപ്പ് വാന്‍ കാറിലും ഓട്ടോയിലുമിടിച്ചു

പൂച്ചക്കുത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് തകര്‍ന്ന കാര്‍
എടക്കര: കെ.എൻ.ജി റോഡിൽ കരിമ്പുഴ പൂച്ചക്കുത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കാറിലും ഓട്ടോയിലുമിടിച്ച് അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് എതിര് ദിശയില്‍ വന്ന കാറിലും ഓട്ടേയിലുമിടിക്കുകയായിരുന്നു. രാമംകുത്ത് സ്വദേശികള്‍ സഞ്ചരിച്ച കാറും, ഉപ്പട സ്വദേശിയുടെ ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്.
ചരക്ക് ഇറക്കിയ ശേഷം നിലമ്പൂരില്‍നിന്ന് ഊട്ടിയിലേക്ക് മടങ്ങുകയായിരുന്നു പിക്കപ്പ് വാന്‍. ചുങ്കത്തറ ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്നു കാറും പിറകിലായി വന്ന ഓട്ടോറിക്ഷയിലും പിക്ക്അപ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. അപകടത്തെത്തുടര്‍ന്ന് അര മണിക്കൂര്‍ കെ.എന്‍.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു.
