പ്ലസ് വൺ സീറ്റ്; സപ്ലിമെന്ററി അലോട്ട്മെന്റിലെ കണക്കുകൾ പുറത്തുവിടാതെ സർക്കാറിന്റേയും ഡയറക്ടറേറ്റിന്റേയും ഒളിച്ച് കളി
തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ അലോട്ട്മെന്റ് അപേക്ഷകരുടെ കണക്ക് പുറത്തു വിടാതെ സർക്കാർ. പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാനുളള സപ്ലിമെന്ററി അലോട്ട്മെന്റിലെ കണക്കുകൾ പുറത്തുവിടാതെയാണ് സർക്കാറും ഹയർസെക്കന്ററി ഡയറക്ടറേറ്റും ഒളിച്ച് കളിക്കുന്നത്.Plus one
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 5ന് അവസാനിച്ചു. ആദ്യ ഘട്ട അപേക്ഷ സമയത്ത് ഓരോ ദിവസവും ലഭിച്ച അപേക്ഷകളുടെ എണ്ണം പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തരം ഘട്ടത്തിൽ കണക്കുകൾ പിടിച്ചു വെക്കുന്നത് പതിവുള്ളതല്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചവരുടെ കണക്കുകൾ കൂടി പുറത്തു വിട്ടാൽ മാത്രമേ മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ ആവശ്യകത മനസിലാവുകയുള്ളു.