ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് മോദിയുടെ സ്വർണ പ്രതിമ

11 ലക്ഷം രൂപ മുടക്കി 18 പവൻ സ്വർണത്തിലാണ് അർധകായ പ്രതിമ നിർമിച്ചത്

സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 156 സീറ്റ് നേടിയ ബിജെപിയുടെ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം തൂക്കം വരുന്ന സ്വർണ പ്രതിമ പണിതു. സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 182-ൽ 156 സീറ്റുകളും ബിജെപി നേടിയിരുന്നു.’ഞാൻ നരേന്ദ്ര മോദിയുടെ ആരാധകനാണ്, അദ്ദേഹത്തിനോടുള്ള ആ ആരാധന പ്രകടിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ഏകദേശം 20 കരകൗശല വിദഗ്ധർ മൂന്ന് മാസം സമയമെടുത്താണ് ഈ പ്രതിമ നിർമിച്ചത്.രാധിക ചെയിൻസ് ജ്വല്ലറി ഉടമയും രാജസ്ഥാൻ സ്വദേശിയായുമായ ബസന്ത് ബോഹ്റ പറഞ്ഞു. പ്രതിമ എല്ലാവർക്കും ഇഷ്ടമായി. പലരും ഇത് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇതിന് ഇതുവരെ വില ഈടാക്കിയിട്ടില്ലെന്നു,തൽക്കാലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 വർഷമായി സൂററ്റിൽ സ്ഥിരതാമസമാക്കിയ ബസന്ത് ബോഹ്റ യു.എസിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ മാതൃകയും സ്വർണത്തിൽ നിർമിച്ചിട്ടുണ്ട്. ആ പ്രതിമ പിന്നീട് വിൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *