മൗനം മാറ്റി വരച്ച കവിതകൾ; സുഹറ മൈത്രയുടെ കവിത സമാഹാരം പ്രകാശനം ചെയ്തു
സുഹറ മൈത്രയുടെ മൗനം മാറ്റി വരച്ച കവിതകൾ എന്ന കവിത സമാഹാര പുസ്തകം പ്രകാശനം ചെയ്തു. ഇന്ന് മൂന്നു മണിക്ക് മൈത്ര ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ എ പി അഹമ്മദ് ഉഴുന്നൻ കദീജക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. പരിപാടിയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാ സി വാസു അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകയായ അഡ്വക്കറ്റ് സുജാത എസ് വർമ്മ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ്, കുണ്ടുവഴി വാർഡ് മെമ്പർ അലീമാ, പുസ്തകത്തിന് അവതാരിക എഴുതിയ കൃഷ്ണൻ കെ ചാലിൽ, സാമൂഹിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു