പോലീസ് അതിക്രമം: മഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനകീയ മാർച്ചും പൊതു സദസ്സും നടത്തി
മഞ്ചേരി: നേതാക്കൾക്കെതിരെ അന്യായ അറസ്റ്റ് നടത്തിയും ജനപക്ഷ സമരങ്ങളെ അടിച്ചൊതുക്കിയും സംസ്ഥാനത്ത് പോലീസ് വാഴ്ച നടപ്പാക്കി അരാജകത്വം സൃഷ്ടിക്കുന്നന്നും ഗവണ്മെന്റിന്റെ ഗുണ്ടാരാജ് ഭരണമാണെന്നും ആരോപിച്ച് മഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനകീയ പ്രതിഷേധ മാർച്ചും പൊതു സദസ്സും നടത്തി. പ്രതിഷേധ മാർച്ച് നിലമ്പൂർ റോഡിൽ നിന്നാരംഭിച്ച് നഗരം ചുറ്റി നാൽക്കവലയിൽ സമാപിച്ചാണ് പൊതു സദസ്സ് നടത്തിയത്. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗങ്ങളായ വി.സുധാകരൻ, റഷീദ് പറമ്പൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് മുതിർന്ന കോൺഗ്രസ് നേതാവ് ടി.പി. വിജയ കുമാർ, യു.ഡി എഫ് ചെയർമാൻ ഹനീഫ മേച്ചേരി, മണ്ഡലം പ്രസിഡന്റുമാരായ സുബൈർ വീമ്പൂർ, വിജീഷ് എളംകൂർ, നേതാക്കളായ അപ്പു മേലാക്കം, വി.സി.നാരായണൻ കുട്ടി, കെ. യൂസുഫ്, വട്ടപ്പാറ ബാപ്പുട്ടി, കെ. നാണിപ്പ, സത്യൻ മരത്താണി, ടി.പി. ഉസ്മാൻ, പുല്ലഞ്ചേരി അബ്ദുള്ള, പി.ഷംസുദീൻ, രാജു ചീരക്കുഴി, പി.കെ. സത്യപാലൻ, യു. മഞ്ജുഷ, എം.പി. ബിന്ദു, നീനു സാലിൻ, കെ.വി.ഷീന, സി. സക്കീന, ഷാനി സിക്കന്ധർ, മെഹ്റൂഫ് പട്ടർ കുളം സംസാരിച്ചു.