മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തിൽ രണ്ടു സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിലായി

drugs

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശംവെക്കുകയും ചെയ്ത രണ്ട് സൈനികരെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റിൽ നിന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആരും നിയമത്തിന് അതീതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ നടപടി.drugs

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനെ ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും മയക്കുമരുന്നു കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥന്റെ പങ്കിനെ കുറിച്ച് ഇയാൾ വൈളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തായ സൈനികനെ ഹവല്ലി ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *