എറണാകുളത്ത് ഗർഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവം; SHO പ്രതാപ ചന്ദ്രന് സസ്‌പെൻഷൻ

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ SHO പ്രതാപ ചന്ദ്രന് സസ്പെൻഷൻ. മർദന ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വിഷയത്തിൽ കർശനനടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക പരിശോധന പൂർത്തിയാക്കി നടപടി എടുക്കാൻ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ക്രമസമാധാന ചുമതലയുള്ള എച്ച് വെങ്കിടേഷിന് നിർദേശം നൽകിയത്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് പ്രതാപ ചന്ദ്രൻ.
