കൊക്ക കോളയിൽ വിഷാംശത്തിന്റെ സാന്നിധ്യം : യൂറോപ്പിൽ ഉൽപന്നങ്ങൾ പിൻവലിച്ചു

Presence of toxicity in Coca Cola: Products recalled in Europe

ബെൽജിയം : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊക്ക കോള ബാച്ചുകൾ പിൻവലിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കലർന്ന പാനീയങ്ങൾ കണ്ടെടുത്തത്. കൊക്കകോള, ഫാൻ്റ, സ്‌പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയാണ് പിൻവലിച്ചത്.

ഫ്രാൻസ്, ജർമ്മനി, ബ്രിട്ടനിലേക്കും ഉത്പന്നങ്ങൾ പോയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകളുള്ള ഉത്പന്നങ്ങളാണ് പിൻവലിച്ചത്. ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നൽകി. ഗുരുതരമായ വിഷയമാണെന്നും അറിയിപ്പിലുണ്ട്.

ജല ശുചീകരത്തിന് ഉപയോഗിക്കുന്ന ക്ലോറിനിൽ നിന്നാണ് ക്ലോറേറ്റ് ഉണ്ടാക്കുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *