ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
കൽപറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തബാധിതരെ സഹായിക്കുന്നതിന് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധം അറിയിച്ചിട്ടും പലതവണ കത്തയച്ചിട്ടും നേരിൽക്കണ്ടിട്ടും കേന്ദ്ര സർക്കാർ എടുത്ത നിലപാട് നിരാശജനകമാണെന്നും ചോദ്യത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി പറഞ്ഞു.
എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, വയനാട് ടൗൺഷിപ് സ്പെഷൽ ഓഫിസർ എസ്. സുഹാസ് ഐ.എ.എസ്, സി.ഒ.ഒ ഡോ. അരുൺ ഐ.എ.എസ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്, യു.ഡി.എഫ് ജില്ല കൺവീനർ എച്ച്.ബി പ്രദീപ് മാസ്റ്റർ, വാർഡ് മെമ്പർ ഷമീർ ഒടുവിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
