കെ.​എ​ൻ. പ​ണി​ക്ക​ർ; മ​തേ​ത​ര ച​രി​ത്ര ര​ച​ന​യു​ടെ കാ​വ​ലാ​ൾ



അ​യോ​ധ്യ​യി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത് ക്ഷേ​ത്രം പ​ണി​യാ​നു​ള്ള സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ നീ​ക്ക​ത്തെ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ത്ത​വ​രി​ൽ മു​ൻ​നി​ര​ക്കാ​ര​നാ​യി​രു​ന്നു ആ​ധു​നി​ക ഇ​ന്ത്യാ ച​രി​ത്ര ര​ച​ന​യി​ലെ അ​തി​കാ​യ​നാ​യ പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​ർ. ച​രി​ത്ര​ത്തി​ന്റെ വി​ക​ല​വാ​യ​ന​ക​ളെ എ​തി​ർ​ക്കാ​ൻ ഒ​രു കാ​ല​ത്തും അ​ദ്ദേ​ഹം മ​ടി​കാ​ണി​ച്ചി​രു​ന്നി​ല്ല.

മ​ല​ബാ​ർ ക​ലാ​പം സം​ബ​ന്ധി​ച്ച ‘മ​ല​ബാ​ർ ക​ലാ​പം: പ്ര​ഭു​ത്വ​ത്തി​നും രാ​ജ​വാ​ഴ്ച​യ്ക്കു​മെ​തി​രെ’ ഉ​ൾ​പ്പെ​ടെ പ്രൗ​ഢ​മാ​യ പ​ത്തോ​ളം ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചു. ‘മ​ല​ബാ​റി​ലെ കൊ​ളോ​ണി​യ​ൽ രേ​ഖാ​ശേ​ഖ​ര​ങ്ങ​ൾ’, ‘ബാ​ൽ​ക്കോം റി​പ്പോ​ർ​ട്ടു​ക​ൾ’, കേ​ര​ള​ത്തി​ലെ ജാ​തി എ​ന്നി​ങ്ങ​നെ പ​ല പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്തു. തെ​ളി​മ​യാ​ർ​ന്ന ച​രി​ത്ര ബോ​ധ​ത്തോ​ടെ ധീ​ര​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം മു​ൻ​പ് ചെ​റു​ക​ഥ​ക​ൾ എ​ഴു​തി​യി​രു​ന്ന​താ​യും എ​നി​ക്ക​റി​യാം. ഞാ​ൻ ഏ​റ്റ​വും അ​ധി​കം ആ​ദ​രി​ച്ചി​രു​ന്ന ഇ​ന്ത്യാ ച​രി​ത്ര​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ് കെ.​എ​ൻ. പ​ണി​ക്ക​ർ. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ബി​പ​ൻ ച​ന്ദ്ര, സ​തീ​ഷ് ച​ന്ദ്ര, റോ​മി​ല ഥാ​പ്പ​ർ എ​ന്നി​വ​രെ​ല്ലാം ആ ​ച​രി​ത്ര​ര​ച​നാ വ​ഴി​യി​ലെ പ്ര​കാ​ശ​ഗോ​പു​ര​ങ്ങ​ളാ​യി. അ​വ​ർ ഇ​ന്ത്യാ ച​രി​ത്ര​ത്തി​ന്റെ ആ​ധു​നി​ക ഘ​ട്ട​ത്തെ മാ​ർ​ക്സി​യ​ൻ കാ​ഴ്ച​പ്പാ​ടി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലും മ​തേ​ത​ര ച​രി​ത്ര​ര​ച​ന​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ന്നു.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഞാ​ൻ വൈ​സ് ചാ​ൻ​സ​ല​റാ​യി​രു​ന്ന കാ​ല​ത്ത് പ​ല​പ്പോ​ഴാ​യി പ​ല വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഓ​രോ ത​വ​ണ​യും അ​ദ്ദേ​ഹം സ​ന്തോ​ഷ​പൂ​ർ​വം ക​ലി​ക്ക​റ്റി​ലേ​ക്കെ​ത്തി. മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്റെ 75-ാം വ​ർ​ഷം ഞ​ങ്ങ​ൾ മ​ഞ്ചേ​രി​യി​ൽ വി​പു​ല​മാ​യി ആ​ച​രി​ച്ച​ത് ഓ​ർ​മ്മ​യി​ൽ വ​രു​ന്നു. ചൈ​നീ​സ് പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കാ​ർ​ഷി​ക ച​രി​ത്ര​കാ​ര​ന്മാ​രും പ​ങ്കാ​ളി​ക​ളാ​യ ആ ​സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ച​ർ​ച്ച​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള പെ​രു​മാ​റ്റം എ​ന്നി​വ​യെ​ല്ലാം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്, ഡ​ൽ​ഹി​യി​ലെ​ത്തു​മ്പോ​ഴെ​ല്ലാം ബ​ന്ധ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഞ​ങ്ങ​ൾ ത​മ്മി​ലെ ബ​ന്ധ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത് ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​നാ​യി​രു​ന്നു. ആ ​സു​ഹൃ​ദ്‌​വ​ല​യം ഇ​ന്ത്യ​യി​ലെ ആ​ധു​നി​ക ച​രി​ത്ര​ര​ച​ന​യി​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റി. മ​ല​ബാ​റി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തെ​പ്പ​റ്റി​യു​ള്ള ര​ച​ന​യി​ലു​ൾ​പ്പെ​ടെ ആ ​ആ​ത്മ​ബ​ന്ധം വ​ഴി​കാ​ട്ടി​യാ​യി. അ​ദ്ദേ​ഹ​വു​മാ​യു​ള്ള ഈ ​കൂ​ട്ടു​കെ​ട്ടു​ത​ന്നെ​യാ​ണ് മ​ല​ബാ​ർ സ​മ​രം ആ​റ് ഭാ​ഗ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഉ​ദ്യ​മ​ത്തി​ൽ ചീ​ഫ് എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്നെ സ​ഹാ​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. പ്ര​ഫ.​പ​ണി​ക്ക​രു​ടെ വി​യോ​ഗം ഇ​ന്ത്യ​യി​ലെ മ​തേ​ത​ര ച​രി​ത്ര​ര​ച​ന​യെ ദു​ർ​ബ​ല​മാ​ക്കി​യേ​ക്കു​മെ​ന്ന് എ​നി​ക്ക് തീ​ർ​ച്ച​യാ​യും ആ​ശ​ങ്ക​യു​ണ്ട്. ഈ ​ദുഃ​ഖ​വേ​ള​യി​ലും ആ ​പ​ര​മ്പ​ര​യി​ലെ ഒ​രു ക​ണ്ണി​യാ​യി നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു.