കെ.എസ്.ആർ.ടി.സിയിൽ അർഹർക്ക് സ്ഥാനക്കയറ്റം ഉടൻ -കെ.ബി. ഗണേഷ് കുമാർ
മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന് വ്യാഴാഴ്ച നിർദേശം നൽകിയെന്നും അടുത്ത ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് കെ.എസ്.ആർ.ടി.സിക്കായി ചെയ്യും. ശമ്പളം, ഡി.എ തുടങ്ങിയവ ജീവനക്കാർക്ക് കൂട്ടി നൽകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. മന്ത്രി വ്യക്തമാക്കി.
