വനിതാ ദിനത്തിൽ കോഴിക്കോട്ടെ ടൂറിസം കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ (മാർച്ച് 8 ) അന്താരാഷ്ട്ര വനിതാ ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോ പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻ ബാങ്ക്സ് ബീച്ച്, അരിപ്പാറ ടെസ്റ്റിനേഷൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നൽകുക.