‘നിയമനടപടിക്ക് പോയാൽ തെളിവ് ഹാജരാക്കും’: മനു തോമസ്
കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ തെളിവുണ്ടെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വസ്തുതയില്ലാത്ത ഒരു കാര്യവും പറയാറില്ല. തന്റെ കൈയിൽ മാത്രമല്ല പലരുടെയും കൈയിൽ തെളിവുകളുണ്ട്. നിയമനടപടിക്ക് പോയാൽ തെളിവ് ഹാജരാക്കുമെന്നും മനു തോമസ്പ റഞ്ഞു.Manu Thomas
‘പി ജയരാജൻ പാർട്ടിയെ പല തവണ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർട്ടി നിലപാടിനെ മറികടന്ന് പി ജയരാജൻ പലവട്ടം നിലപാട് പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പാർട്ടിയുടെ പരിമിതി ഭയമാണ്. ക്വട്ടേഷൻ സംഘങ്ങളെ തിരുത്തിയാൽ പാർട്ടിക്ക് നല്ലത്. അല്ലെങ്കിൽ ജനങ്ങൾക്ക് തിരുത്തേണ്ടി വരും.’- മനു പറഞ്ഞു.