സംരക്ഷണമതിൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കോട്ടക്കൽ: കനത്ത മഴയെ തുടർന്ന് വീടിൻ്റെ സംരക്ഷണ മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒതുക്കുങ്ങൽ മറ്റത്തൂർ പാറങ്ങാടി പ്രദേശത്തെ സി.പി മുഹമ്മദിൻ്റെ വീടിന്റെ മുൻവശമാണ് ഇടിഞ്ഞത്.തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ മെഹനാസ്, വാർഡ് അംഗം ടി.ടി ബാവ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
