രക്ത ബാഗുകൾക്കും ബന്ധപ്പെട്ട സേവനങ്ങൾക്കും ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം രക്ത ബാഗുകളും അതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഫീസ്‌ ഏര്‍പ്പെടുത്തിയതിനെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് രംഗത്ത്.പ്രവാസികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു.|blood bank

Read Also:വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5 ശ​ത​മാ​നം വ​ർ​ധ​ന

ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാവർക്കും സാമൂഹിക നീതി ഉറപ്പ് നൽകുന്നതാണ് രാജ്യത്തെ ഭരണഘടന. ഇത്തരം തീരുമാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തും.

ആരോഗ്യ സേവനം ലഭിക്കുവാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പ്രവാസി രോഗികൾക്ക് രക്ത ബാഗിന് 20 ദിനാറും ലബോറട്ടറി പരിശോധനക്ക് ഫീസും ഏര്‍പ്പെടുത്തിയത്.

സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ കുവൈത്തും ഭാഗമാണ്. അന്താരാഷ്‌ട്ര കൺവെൻഷനുകളിലും ഉടമ്പടികളിലും അനുശാസിക്കുന്ന ആരോഗ്യ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ രാജ്യം പ്രതിജ്ഞബന്ധമാണെന്നും അന്താരാഷ്ട്ര കൺവെൻഷന്റെ ആർട്ടിക്കിൾ അഞ്ചാം ഖണ്ഡികയിലെ നാലാം വകുപ്പിന്‍റെ ലംഘനമാണ് പുതിയ തീരുമാനമെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി

One thought on “രക്ത ബാഗുകൾക്കും ബന്ധപ്പെട്ട സേവനങ്ങൾക്കും ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *