വിമാനയാത്രക്കാരുടെ എണ്ണത്തിൽ 44.5 ശതമാനം വർധന
ദോഹ: ലോകകപ്പിന് ആതിഥ്യമൊരുക്കിയ 2022ന് ശേഷം, ഈ വർഷം ആദ്യ പാദത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന. വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ 44.5 ശതമാനം വർധനയുണ്ടായപ്പോൾ വിമാനങ്ങളുടെ പോക്ക് വരവിലും 18.65 ശതമാനം വർധന രേഖപ്പെടുത്തി.
വ്യോമസേന വിമാനം വീടിന് മുകളിൽ തകർന്നുവീണ് മൂന്നു മരണം
ഈ വർഷം ആദ്യപാദത്തിൽ ഒരു കോടിയിൽ ഏറെ (1.03 കോടി) യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. ജനുവരിയിൽ 35.58 ലക്ഷം യാത്രക്കാരും ഫെബ്രുവരിയിൽ 32.40 ലക്ഷം യാത്രക്കാരും മാർച്ചിൽ 35.16 ലക്ഷം പേരുമാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ നീക്കത്തിലും വർധന രേഖപ്പെടുത്തി. 56,417 വിമാനമാണെത്തിയത്.
അതേസമയം, ഇക്കാലയളവിൽ 5.40 ലക്ഷം ടൺ ചരക്ക് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. 500 ലക്ഷത്തിലധികം ട്രാൻസ്ഫർ ബാഗേജുൾപ്പെടെ 800 ലക്ഷത്തിലധികം ബാഗേജുകളും ഇക്കാലയളവിൽ വിമാനത്താവളത്തിലൂടെ കടത്തിവിട്ടു. വിമാനത്താവളത്തെ ആഗോള യാത്രക്കാർ ഇഷ്ട ട്രാൻസ്ഫർ ഹബായി കാണുന്നതിന്റെ സൂചനയാണ് ഇത്.
വിമാനത്താവളത്തിന്റെ ഈ വർഷത്തേക്കുള്ള ശ്രദ്ധേയ തുടക്കമാണ് ഈ കണക്കുകളെന്നും ആളുകൾക്ക് മികച്ച യാത്രാനുഭവം നൽകുകയെന്ന ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും യാത്രക്കാർക്ക് മികച്ച അനുഭവവും സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഉൽപന്നങ്ങളും ഇനിയും മികവുറ്റതാക്കുമെന്നും ചീഫ് ഓപറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.ലണ്ടൻ, ബാങ്കോക്, ധാക്ക, മനില, ജിദ്ദ എന്നീ നഗരങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഈ വർഷത്തെ തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങൾ. നിലവിൽ 40ലധികം എയർലൈൻ പങ്കാളികളാണ് വിമാനത്താവളത്തിനുള്ളത്.
Pingback: പാകിസ്താന് മുൻ പ്രധാനമന്ത്രി ..imran khan is arested
Pingback: രക്ത ബാഗുകൾക്കും ബന്ധപ്പെട്ട സേ...blood bank