മെസ്സിയില്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് തകർപ്പൻ ജയം
.ടീം അധികൃതരുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് സസ്പെൻഷനിലായ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ തകർപ്പൻ ജയം. ലീഗിൽ പത്തൊമ്പതാം സ്ഥാനത്തുള്ള ട്രോയസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം
എട്ടാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. വലതുവശത്തുനിന്ന് വിറ്റിഞ്ഞ നൽകിയ ക്രോസ് എതിർ താരത്തിന്റെ ദേഹത്തും ക്രോസ് ബാറിലും തട്ടി മടങ്ങിയപ്പോൾ എംബാപ്പെ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. പതിനഞ്ചാം മിനിറ്റിലും എംബാപ്പെക്ക് അവസരം ലഭിച്ചെങ്കിലും ഇത്തവണ ഹെഡർ ഗോൾകീപ്പർ ഗാലൺ പിടിച്ചെടുത്തു.