പി വി അൻവറിന് കുരുക്ക്; കെഎഫ്‌സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ

PV Anwar in trouble; Vigilance files case in KFC scam, officials also named as accused

 

മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിച്ച സംഭവത്തിൽ പി വി അൻവറിനെതിരെ വിജിലൻസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകി എന്ന കണ്ടെത്തലിൽ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും വിജിലൻസ് പ്രതിപട്ടികയിൽ ചേർത്തു.
പി വി അൻവർ കേസിലെ നാലാം പ്രതിയാണ്.

2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. ഇത് കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് മലപ്പുറത്തെ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *