യുഎസ് കമ്പനി ഓട്സിന്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

Qatar Health Ministry warned against the consumption of Quaker Oats products

 

ദോഹ ∙ അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ്  മുന്നറിയിപ്പ്.

ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്.  നിര്‍ദ്ദിഷ്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെ വാണിജ്യ-  വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

 

Qatar Health Ministry warned against the consumption of Quaker Oats products

Leave a Reply

Your email address will not be published. Required fields are marked *