റഫ കൂട്ടക്കൊല: ജന്തർമന്തറിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

Rafa massacre

ന്യൂഡൽഹി: റഫയിലെ കൂട്ടക്കൊലക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ഡൽഹിയിൽ നാളെ നടത്താനിരുന്ന പ്രതിഷേധത്തിനാണ് അനുമതി നിഷേധിച്ചു.Rafa massacre

ജന്തർമന്തറിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാനിരുന്നത്. ഇന്ന് രാവിലെയാണ് അനുമതി നിഷേധിച്ച വിവരം പൊലീസ് സംഘടനകളെ അറിയിച്ചത്. വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകുമെന്ന സംഘാടകർ അറിയിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ പരിപാടിയിൽ പ​ങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

ALSO READ:എയർ ഹോസ്റ്റസ് പല ഘട്ടങ്ങളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത് 20 കിലോ സ്വർണ്ണം, ലഭിച്ചത് പ്രത്യേക പരിശീലനം

റഫയിലെ ടെന്റുകളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കുട്ടികളും സ്ത്രീകളുമടക്കം 45 പേരാണ് മരിച്ചത്. ഇസ്രായേലിന്റെ കൊലവിളിക്കെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *