റഹീമിന്റെ മോചനം: കേസിൽ ഇന്നും വിധിയുണ്ടായില്ല; ജാമ്യാപേക്ഷ നൽകിയതായി അഭിഭാഷക
റിയാദ്: സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ കേസ് സൗദി കോടതി പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.Rahim’
കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചിട്ടുണ്ട്.