രാഹുൽ നിർദേശിച്ചു; രാജസ്ഥാനിലെ ആർ.എസ്.എസ് വിരുദ്ധ പോരാട്ട നായകൻ വിനോദ് ജഖർ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ്
ന്യൂഡൽഹി: കോൺഗ്രസ് വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡൻസ് യൂണിയൻ (എൻ.എസ്.യു.ഐ) ദേശീയ പ്രസിഡന്റായി രാജസ്ഥാനിൽ നിന്നുള്ള വിനോദ് ജഖറിനെ തെരഞ്ഞെടുത്തു. രാജസ്ഥാൻ യൂണിവേഴ്സ്റ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന വിനോദ് ജഖറിനെ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായി രാഹുൽ ഗാന്ധിയാണ് നിർദേശിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്കൊടുവിലാണ് ദളിത് സമുദായ അംഗം കൂടിയായ വിനോദിനെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വിവിധ സ്ഥാനങ്ങളിൽ നിന്നായി രംഗത്തുണ്ടായിരുന്ന 15ഓളം പേരിൽ നിന്നും കൂടികാഴ്ചകൾക്കും അഭിമുഖത്തിനുമൊടുവിലാണ് തെരഞ്ഞെടുപ്പ്.
ആർ.എസ്.സിനെയും ബി.ജെ.പിയെയും പരസ്യമായി വെല്ലുവിളിച്ച് ശക്തമായ പോരാട്ടങ്ങളിലൂടെയാണ് വിനോദ് കരുത്തനായ വിദ്യാർഥി നേതാവായി ഉയർന്നത്. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വിജയ ദശമി ദിനത്തിൽ ആർ.എസ്.എസ് നേതൃത്വത്തിൽ നടത്തിയ ആയുധ പൂജക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്തിനു. സർവകലാശാല ക്യാമ്പസിലും തെരുവിലും ആർ.എസ്.എസിനെതിരായ ആശയ സമരത്തിലും നിറഞ്ഞു നിന്നു.
2018ൽ സർവകലാശാല യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എൻ.എസ്.യു.ഐ ടിക്കറ്റ് നിഷേധിച്ചപ്പോൾ, സ്വതന്ത്രനായി മത്സരിച്ച് ജയിച്ചായിരുന്നു വിനോദ് ജഖർ ആർ.യു ചരിത്രത്തിലെ ആദ്യ ദളിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വർഷം വിജയ ദശമി ദിനത്തിലായിരുന്നു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാലയങ്ങളെ മതപരിപാടികൾക്ക് വേദിയാക്കുന്ന ആർ.എസ്.എസ് നടപടിയെ തടഞ്ഞ് രംഗത്തെത്തിയത്. കോൺഗ്രസ് വിദ്യാർഥി വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് രാജസ്ഥാനിൽ നിന്നെത്തുന്ന ആദ്യ വിദ്യാർഥി നേതാവാണ് 32കാരനായ വിനോദ്.
രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും മുൻ പി.സി.സി അധ്യക്ഷനുമായ സചിൻ പൈലറ്റിന്റെ അടുത്ത അനുയായി
