രാഹുൽ ഗാന്ധി: കോഴിക്കോട് പ്രതിഷേധിച്ച 300 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രകടനം നടത്തിയ 300 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ആര്‍.പി.എഫ് എസ്.ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. സംഘർഷത്തിൽ എസ്.ഐക്കും പരിക്കേറ്റിരുന്നു. രാഹുൽ ഗാന്ധിക്ക് ഒരുവശത്ത് പിന്തുണയർപ്പിക്കുന്ന സി.പി.എം, മറുവശത്ത് പ്രതിഷേധിക്കുന്ന പ്രവർത്തകരുടെ തലയടിച്ചുപൊട്ടിക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.

ബി.ജെ.പിയെ സുഖിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. രാജ്ഭവനിലേക്കും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്കും പ്രകടനം നടത്തിയവരെയാണ് പൊലീസ് തല്ലിച്ചതച്ചത്. സംസ്ഥാന സർക്കാറിനെതിരെ സമരം നടത്തുമ്പോൾ പോലും ചെയ്യാത്ത അക്രമമമാണ് പൊലീസ് അഴിച്ചുവിട്ടത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ടുള്ള നിർദേശമാണ് ഇതിനുപിന്നിൽ. സർക്കാറിന്റെ തലക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെയുള്ള കേസുകളിൽനിന്ന് രക്ഷനേടാൻ ബി.ജെ.പിയെ സന്തോഷിപ്പിക്കുകയാണ് സി.പി.എം. പ്രതിഷേധം പ്രകടിപ്പിക്കുന്ന 18ഉം 19ഉം വയസ്സ് പ്രായമുള്ളവരുടെ തലയടിച്ചുപൊട്ടിക്കാൻ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നൽകിയത്? -വി.ഡി. സതീശൻ ചോദിച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ‘രാ​ജ്യം അ​ന്ധ​കാ​ര​ത്തി​ൽ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മാ​നാ​ഞ്ചി​റ എ​സ്.​കെ. പ്ര​തി​മ​ക്ക് മു​ന്നി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഡി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ​നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​ക​യാ​യി​രു​ന്നു.

നൂറി​ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്ത മാ​ർ​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മെ​ത്തി​യ​തോ​ടെ ബി.​ജെ.​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ​ഭാ​ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. പ്ര​ക​ട​നം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നെ ത​ള്ളി​മാ​റ്റി​യും മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യും ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​നു​ള്ളി​ൽ ക​യ​റി. ഇ​വി​ടെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​നാ​യ​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​രെ പ്ലാ​റ്റ്ഫോ​മി​ന് പു​റ​ത്തേ​ക്ക് മാ​റ്റി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ത്തി​ലെ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫ്ല​ക്സ് പ്ര​വ​ർ​ത്ത​ക​രി​​ലൊ​രാ​ൾ വ​ലി​ച്ചു​കീ​റി. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ് പി​ടി​കൂ​ടി​യ​തോ​ടെ ​വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​യി. പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നെ​തി​​രെ തി​രി​ഞ്ഞ​തോ​​ടെ​യാ​ണ് ലാ​ത്തി​ച്ചാ​ർ​ജ് തു​ട​ങ്ങി​യ​ത്. യ​ൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് അടിച്ചു.

ഇ​തി​നി​ടെ ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യും ഫ്ല​ക്സു​ക​ൾ വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തു. സംഘർഷത്തിൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ​കെ. ​പ്ര​വീ​ൺ​കു​മാ​ർ, എ​ൻ.​​എ​സ്.​യു.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്തു​മ​ട​ക്കം പ​ത്തു​പേ​ർ​ക്കും മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

Leave a Reply

Your email address will not be published. Required fields are marked *