‘രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം’; അധിക്ഷേപ പരാമർശവുമായി പി.വി അൻവർ
പാലക്കാട്: വയനാട് എം.പി രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ എം.എൽ.എ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്‌റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽനിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയമുണ്ടെന്നും പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അൻവർ പറഞ്ഞു.PV Anwar
രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി.വി അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.
READ ALSO:മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ ഭാഷ; സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: വി.ഡി സതീശൻ